ബിജെപി വിട്ട് സിപിഎമ്മിലെത്തി; കോവിഡ് മാനദണ്ഡം ലംഘിച്ച് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം;ചടങ്ങിൽ എംഎൽഎയും

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ നേതൃത്വത്തിലായിരുന്നു  സ്വീകരണപരിപാടി
ബിജെപി വിട്ട് സിപിഎമ്മിലെത്തി; കോവിഡ് മാനദണ്ഡം ലംഘിച്ച് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം;ചടങ്ങിൽ എംഎൽഎയും

തിരുവനന്തപുരം: ബിജെപിയിൽ നിന്നത്തിയ പ്രവർത്തകർക്ക് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്വീകരണം നൽകിയതായി ആക്ഷേപം. 
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ നേതൃത്വത്തിലായിരുന്നു  സ്വീകരണപരിപാടി.  നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് നടന്ന സമ്മേളനത്തിൽ പങ്കെടുത്തത് 100 ലേറെ ആളുകളാണ്. ഇന്നലെ നടന്ന സമ്മേളനത്തിൽ നെയ്യാറ്റിൻകര എം എൽ എ കെ ആൻസലനും പങ്കെടുത്തു.

ബിജെപി യിൽ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തകർ തടിച്ചു കൂടിയത്. പാറശാല ചെങ്കൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നതാണ്. കൊവിഡ്‌ നിയന്ത്രണം പൂർണമായും പൊലീസിനെ ഏല്പിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നുമാണ് പരാതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com