മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു; മൂന്ന് മന്ത്രിമാരും ക്വാറന്റൈനില്‍
മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. 

മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ച സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രിമാരായ വിഎസ് സുനിൽകുമാർ,  ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, കെകെ ശൈലജ, കെടി ജലീൽ, ഇപി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. 

മുഖ്യമന്ത്രിയും മന്ത്രിമാരും കരിപ്പൂരിലെ അപകട സ്ഥലം സന്ദർശിച്ച സമയത്ത് മലപ്പുറം ജില്ലാ കലക്ടറും ഇവർക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കും.

നേരത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കോവിഡ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. മലപ്പുറം ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഡിജിപിയുടെ നടപടി. ഇവരുമായി ബെഹ്‌റ സമ്പര്‍ക്കത്തിലേര്‍പ്പെട്ട സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഡിജിപി ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com