സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ മരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ മരിച്ചു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതി (73)ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 

നേരത്തെ കോഴിക്കോട് ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും മരിച്ചിരുന്നു. ഫറോക്ക് സ്വദേശിനി രാജലക്ഷ്മി (61), വടകര സ്വദേശി മോഹനന്‍ (68) എന്നിവരാണ് കോഴിക്കോട് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യുവും കോവിഡ് ബാധിച്ച് മരിച്ചു.  ഇന്നലെ തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീറിനും കോവിഡ് സ്ഥിരീകരിച്ചു.

ഫറോക്ക് സ്വദേശിനി രാജലക്ഷ്മിയുടെ ഉറവിടം വ്യക്തമല്ലെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവര്‍ ആശുപത്രിയില്‍ നിന്നിരുന്നു. ഇവരുടെ ബന്ധുക്കളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

വടകര സ്വദേശി മോഹനന് കിഡ്‌നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ നില വഷളായിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു. 

തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ (44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ബീവിയുടെ ഭര്‍ത്താവാണ് ബഷീര്‍. പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു കോട്ടയം മെഡ!ിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com