കൊല്ലം ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് കുട്ടികള്‍ക്ക് കോവിഡ്; നിലമേലില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 13പേര്‍ക്ക് രോഗം 

നീണ്ടകര ഫിഷിങ് ഹാര്‍ബറിലെ ഒരു തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
കൊല്ലം ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് കുട്ടികള്‍ക്ക് കോവിഡ്; നിലമേലില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 13പേര്‍ക്ക് രോഗം 

കൊല്ലം: കൊല്ലം ജില്ലയില്‍ വീണ്ടും കോവിഡ് ആശങ്ക. നിലമേലില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 കൊല്ലം ജില്ലക്കാര്‍ക്കും ഒരു തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ആണ്‍കുട്ടികളുടെ ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറു കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഴുവന്‍ കുട്ടികളെയും നിരീക്ഷണത്തിലാക്കി. നീണ്ടകര ഫിഷിങ് ഹാര്‍ബറിലെ ഒരു തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആര്യങ്കാവ് പഞ്ചായത്ത് ഓഫീസ് അടച്ചു. ജില്ലയില്‍ കഴിഞ്ഞദിവസം 48പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 45പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com