കോവിഡ് പോരാട്ടം നടത്തുന്ന പൊലീസുകാർക്ക് പ്രത്യേക പതക്കം; ഉത്തരവിറക്കി ഡിജിപി

താഴേത്തട്ടിൽ നേരിട്ട് പ്രവർത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങളാണ് പ്രത്യേക പതക്കത്തിന് അർഹരാവുക
കോവിഡ് പോരാട്ടം നടത്തുന്ന പൊലീസുകാർക്ക് പ്രത്യേക പതക്കം; ഉത്തരവിറക്കി ഡിജിപി

തിരുവനന്തപുരം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോ​ഗ്യപ്രവർത്തകർക്കൊപ്പം ശക്തമായ സാന്നിധ്യമാണ് പൊലീസുകാർ. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന പൊലീസുകാരെ ആദരിക്കാനുള്ള നീക്കവുമായി എത്തുകയാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ. മുൻനിര പോരാളികളാവുന്ന എല്ലാ പൊലീസുകാർക്കും പ്രത്യേക പതക്കം നൽകാനാണ് തീരുമാനം. ഇതുസമ്പന്ധിച്ച് ഡിജിപി ഉത്തരവിറക്കി.

താഴേത്തട്ടിൽ നേരിട്ട് പ്രവർത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങളാണ് പ്രത്യേക പതക്കത്തിന് അർഹരാവുക.  റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്ൻമെന്റ് നടപടികളിൽ ഏർപ്പെട്ട പൊലീസുകാരെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് 'കോവിഡ് പോരാളിയെന്ന' പേരിൽ പതക്കം. 

ഇതിനായി കുറഞ്ഞത് ഒരു മാസമെങ്കിലും കൊവിഡ് പ്രതിരോധത്തിൽ ജോലി ചെയ്ത അർഹരായ പൊലീസുകാരെ കണ്ടെത്തി നൽകാൻ ഡിജിപി, ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിൽ അധികദൗത്യം ഏൽപ്പിക്കപ്പെട്ടിട്ടും റിസ്ക് അലവൻസ് അടക്കമുള്ളവ ലഭിക്കാത്തതിൽ സേനയിലുള്ള അമർഷം തണുപ്പിക്കുന്നതിന്റെ ഭാഗം കൂടിയായാണ് നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com