സംസ്ഥാനത്ത് ഇന്നുച്ചവരെ കോവിഡ് ബാധിച്ച് മരിച്ചത് ഏഴുപേർ

കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മരണം സംഭവിച്ചത്
സംസ്ഥാനത്ത് ഇന്നുച്ചവരെ കോവിഡ് ബാധിച്ച് മരിച്ചത് ഏഴുപേർ

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ ഏഴുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മരണം സംഭവിച്ചത്. 

കാസര്‍കോട് തൃക്കരിപ്പൂര്‍ ഈയ്യനാട് സ്വദേശി പി. വിജയകുമാര്‍, കോട്ടയം വടവാതൂര്‍ സ്വദേശി ചന്ദ്രന്‍, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍, കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, മഞ്ചേരി കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ കോവിഡ് മൂലം മരിച്ചു. 

ചന്ദ്രനും പുരുഷോത്തമനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എറണാകുളം സൗത്ത് അടുവാശ്ശേരി പെരിയപറമ്പില്‍ അഹമ്മദുണ്ണി കോവിഡ് മൂലം മരിച്ചു. 65 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. 

ആലപ്പുഴ അരൂര്‍ സ്വദേശി വിഷ്ണുമായയില്‍ തങ്കമ്മയും കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചു. 78 വയസ്സായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. തങ്കമ്മയ്ക്ക് പ്രമേഹവും വാര്‍ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com