കോര്‍പ്പറേഷനില്‍ യുഡിഎഫിനെ രണ്ടക്കം കടക്കാന്‍ അനുവദിച്ചില്ല; മുന്‍സിപ്പാലിറ്റികളില്‍ നാലില്‍ മൂന്നും ഇടതിനൊപ്പം; കൊല്ലം 'ചെങ്കോട്ട തന്നെ'

അഞ്ച് കോര്‍പ്പറേഷനുകളില്‍ ഇടതുമുന്നണി ഏറ്റവും മികച്ച വിജയം നേടിയത് കൊല്ലത്ത്
ഇടത് പ്രവര്‍ത്തകരുടെ വിജയാഹ്ലാദം/ ഫയല്‍ ചിത്രം
ഇടത് പ്രവര്‍ത്തകരുടെ വിജയാഹ്ലാദം/ ഫയല്‍ ചിത്രം

കൊല്ലം: അഞ്ച് കോര്‍പ്പറേഷനുകളില്‍ ഇടതുമുന്നണി ഏറ്റവും മികച്ച വിജയം നേടിയത് കൊല്ലത്ത്. യുഡിഎഫിനെ രണ്ടക്കം കടക്കാന്‍ അനുവദിക്കാതെയാണ് ഇടതുപക്ഷം കോര്‍പ്പറേഷനില്‍ ആധികാരിക വിജയമുറപ്പിച്ചത്. 55 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 39 സീറ്റ് നേടിയപ്പോള്‍, യുഡിഎഫ് ഒന്‍പതില്‍ ഒതുങ്ങി. ആറിടത്ത് എന്‍ഡിഎയും വിജയിച്ചു. 

2015ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റുകളാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന് 35ഉം. രണ്ട് സീറ്റുകള്‍ എന്‍ഡിഎയും നേടിയിരുന്നു. 
എന്നാല്‍ ഇത്തവണ യുഡിഎഫിന് ഏഴ് സീറ്റുകള്‍ നഷ്ടം വന്നു. എന്‍ഡിഎ രണ്ടില്‍ നിന്ന് ആറിലേക്ക് ഉയര്‍ന്നു. എല്‍ഡിഎഫ് നാല് സീറ്റ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 

ഇടത് പക്ഷത്തിനൊപ്പം ഉറച്ചിനില്‍ക്കുന്ന കൊല്ലം ജില്ലയില്‍ ഇത്തവണയും കാറ്റ് മാറിവീശിയില്ല. 44 ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫ് നേടി. 22 എണ്ണം യുഡിഎഫിന്. 9 ബ്ലോക്ക് പഞ്ചായത്തുതകള്‍ ഇടതുപക്ഷം നേടിയപ്പോള്‍ യുഡിഎഫ് രണ്ടിലൊതുങ്ങി. നാല് മുന്‍സിപ്പാലിറ്റികളില്‍ മൂന്നും ചുവപ്പിന്റെ വഴിയേ നടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com