വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ റെയ്ഡ് ;ലഹരി മരുന്നുകള്‍ കണ്ടെടുത്തു;  60 പേര്‍ കസ്റ്റഡിയില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 21st December 2020 06:49 AM  |  

Last Updated: 21st December 2020 06:49 AM  |   A+A-   |  

police jeep

പ്രതീകാത്മക ചിത്രം


 
കോട്ടയം :  വാഗമണ്ണില്‍ സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടികൂടി. ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. നിശാപാര്‍ട്ടിയില്‍ നിന്ന് എല്‍എസ്ഡി, സ്റ്റാമ്പ്, ഹെറോയില്‍, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു.

ജില്ലാ നര്‍കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യംചെയ്തു വരികയാണെന്നും ഇടുക്കി എഎസ്പി സുരേഷ് കുമാര്‍ പറഞ്ഞു. 

നിശാപാര്‍ട്ടിയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് സംഘം നിശാപാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്ന് എവിടെ നിന്ന് എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.