ജയ് ശ്രീ റാം ബാനര്‍ വിവാദം: നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി നഗരസഭ കെട്ടിടത്തില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പാലക്കാട് നഗരസഭയില്‍ ബിജെപി തൂക്കിയ ജയ് ശ്രീ റാം ബാനര്‍/ ഫയല്‍ ചിത്രം
പാലക്കാട് നഗരസഭയില്‍ ബിജെപി തൂക്കിയ ജയ് ശ്രീ റാം ബാനര്‍/ ഫയല്‍ ചിത്രം

പാലക്കാട്: നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി നഗരസഭ കെട്ടിടത്തില്‍ ജയ് ശ്രീ റാം ബാനര്‍ തൂക്കിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പാലക്കാട്ട് വച്ച് പിടിയിലായത്. നാലുപേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തില്‍ കയറിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം ഫ്‌ലക്‌സ് തൂക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭരണഘടനാ സ്ഥാപനമായ മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനര്‍ ചുവരില്‍ വിരിക്കുകയും ചെയ്തു എന്ന നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്. ഇതിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്.
 
ജയ് ശ്രീ റാം ബാനര്‍ തൂക്കിയതില്‍ പ്രതിഷേധിച്ച് നഗരസഭാ കെട്ടിടത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയതും വാര്‍ത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com