ആലപ്പുഴയിലെ പ്രകടനം; പങ്കെടുത്ത മുഴുവന്‍ പേരോടും വിശദീകരണം തേടാന്‍ സിപിഎം

കീഴ്ഘടകങ്ങളോടും പ്രകടനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരോടും വിശദീകരണം ചോദിക്കും
ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്
ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്


ആലപ്പുഴ:  അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പരസ്യ പ്രകടനം നടത്തിയ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും വിശദീകരണം ചോദിക്കാന്‍ സിപിഎം. കീഴ്ഘടകങ്ങളോടും പ്രകടനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരോടും വിശദീകരണം ചോദിക്കും. രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായി. അന്വേഷണ കമ്മീഷനെ വയ്ക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരൂമാനമെടുക്കും. 

നേരത്തെ, പ്രകടനത്തിന് നേതൃത്വം കൊടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കിയിരുന്നു. പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പുറത്താക്കിയത്. 

സൗമ്യ രാജിനെ അധ്യക്ഷയാക്കാനുള്ള പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് എതിരെയാണ് പ്രകടനം നടന്നത്. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സിപിഎം നേതാവ് പി. പി. ചിത്തരഞ്ജനെതിരെയാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.

അതേസമയം, വോട്ടെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശമനുസരിച്ച് ജയമ്മ, സൗമ്യ രാജിനെ നാമനിര്‍ദേശം ചെയ്തു. സൗമ്യ രാജിനെ അധ്യക്ഷയായി തെരഞ്ഞെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com