ദിവസം ഒരുവട്ടമെങ്കിലും ഈ ശബ്ദം കേൾക്കാത്ത മലയാളികളുണ്ടാവില്ല, 2020 ൽ നിങ്ങൾ ഏറ്റവും കൂടുതൽ കേട്ടത് ടിന്റു മോളുടെ ശബ്ദം

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ടിന്റുമോൾ വോയ്സ് ഓവർ ആർട്ടിസ്റ്റാണ്
ടിന്റുമോൾ/ ഫേയ്സ്ബുക്ക്
ടിന്റുമോൾ/ ഫേയ്സ്ബുക്ക്

'നോവൽ കൊറോണ വൈറസ് പകരാതെ തടയാനാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാലകൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്ക്കുക...', ദിവസം ഒരു തവണയെങ്കിലും ഈ ശബ്ദം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. ഒരുപക്ഷേ 2020 ൽ മലയാളികൾ ഏറ്റവും കൂടുതൽ ശബ്ദം ഇതായിരിക്കും. നാഴികക്ക് നാൽപ്പതുവട്ടവും  കോവിഡ് മുന്നറിയിപ്പ് നൽകുന്ന ടിന്റുമോൾ ജോസഫ് എന്ന പാലക്കാരിയുടേതാണ് ഈ ശബ്ദം. 

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ടിന്റുമോൾ വോയ്സ് ഓവർ ആർട്ടിസ്റ്റാണ്. വിവർത്തക, അഭിനേത്രി, നർത്തകി എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. ആകെ 22 ഭാഷകളിൽ എടുത്ത കോവിഡ് സന്ദേശത്തിന് മലയാളത്തിൽ മൂന്നു വ്യത്യസ്ത ഭാഗങ്ങളിലായി ശബ്ദം കൊടുക്കേണ്ട ചുമതലയാണ് ടിന്റുവിന് ലഭിച്ചത്.

കേരള സർക്കാർ ഓൺലൈൻ വിദ്യാഭ്യാസ പരിപാടി ആരംഭിച്ചപ്പോൾ ഇൻട്രോ ശബ്ദം നൽകിയതും ടിന്റുമോൾ ആയിരുന്നു. പാലായിലാണ് ജനിച്ചതെങ്കിലും പിന്നീട് കർണാടക സുള്യയിലേക്ക് മാറുകയായിരുന്നു. ഇപ്പോൾ ഡൽഹിയിൽ സ്ഥിരതാമസമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com