ഭർത്താവിനെ കാണാൻ പതിവായി ജയിലിലെത്തി ; മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി, ഒളിച്ചോട്ടം

കഞ്ചാവ് കേസിൽ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു യുവതിയുടെ ഭർത്താവ്
ഭർത്താവിനെ കാണാൻ പതിവായി ജയിലിലെത്തി ; മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി, ഒളിച്ചോട്ടം

തിരുവനന്തപുരം : ജയിലിൽ കഴിയുന്ന ഭർത്താവിനെ പതിവായി സന്ദർശിക്കാൻ എത്തുന്ന യുവതി ഒടുവിൽ മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി. ഇയാൾ മോചിതനായപ്പോൽ ഇരുവരും ഒളിച്ചോടി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാനെത്തുമായിരുന്ന യുവതിയാണ്, പ്രണയം കലശലായതോടെ കാമുകനൊപ്പം നാടുവിട്ടത്.

കടയ്ക്കാവൂർ സ്വദേശിയാണ് കഥയിലെ താരം. കഞ്ചാവ് കേസിൽ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു യുവതിയുടെ ഭർത്താവ്. ഇയാളെ സന്ദർശിക്കാനെത്തുന്ന യുവതി, അവിടെ വച്ച് ഭർത്താവിന്റെ സുഹൃത്തും മൊബൈൽ പിടിച്ചുപറി കേസിൽ തടവിൽ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയുമായി അടുത്തു. ഭർത്താവ് തന്നെയായിരുന്നു ഇയാളെ പരിചയപ്പെടുത്തിയത്.

ഇയാൾ ജയിൽ മോചിതനായശേഷം യുവതിയുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. യുവതിയുടെ ഭർത്താവ് അപ്പോഴും ജയിലിൽതന്നെയായിരുന്നു. ഒടുവിൽ പ്രണയം കലശലായപ്പോൾ ഇരുവരും നാടുവിട്ടു. വിവാഹിതയായ മകളെയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം വെളിയിൽ വരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെയും മക്കളെയും യുവാവിനൊപ്പം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കടയ്ക്കാവൂർ പൊലീസ് പിടികൂടി.
നാടുവിട്ട ഇവർ എറണാകുളം, കോയമ്പത്തൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാറി മാറി യാത്ര ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.   മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് ഇവരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തുന്നത്. മക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. കോടതി നിർദ്ദേശത്തെതുടർന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെ യുവതിയോടൊപ്പവും മൂത്തമകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com