27 മണിക്കൂറു കൊണ്ട് 118 കിലോമീറ്റര്‍, അതും നഗ്നപാദനായി ഗള്‍ഫിലെ മണലാരണ്യത്തില്‍; കേരളത്തിന് അഭിമാനമായി ഒരു 30കാരന്‍

ഗള്‍ഫില്‍ നഗ്നപാദനായി 27 മണിക്കൂറു കൊണ്ട് 118 കിലോമീറ്റര്‍ ദൂരം ഓടി മലയാളി യുവാവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അബുദാബി: ഗള്‍ഫില്‍ നഗ്നപാദനായി 27 മണിക്കൂറു കൊണ്ട് 118 കിലോമീറ്റര്‍ ദൂരം ഓടി മലയാളി യുവാവ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് മാരത്തോണ്‍ ഓട്ടക്കാരനായ മലയാളി ആകാശ് നമ്പ്യാര്‍ കുറഞ്ഞ സമയം കൊണ്ട് പ്രമുഖ നഗരമായ അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഓടിയെത്തിയത്. യുവാക്കള്‍ക്ക് ആരോഗ്യപരിപാലനത്തിന്റെ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ മാരത്തോണ്‍ ഓട്ടം സംഘടിപ്പിച്ചത്.

ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആകാശ് നമ്പ്യാര്‍ ജനുവരി 25നാണ് ഇ 11 ഹൈവേയിലൂടെ ഓടാന്‍ തുടങ്ങിയത്. റിപ്പബ്ലിക് ദിനത്തില്‍ ദുബായിലെ ഇബനു ബത്തൂത്ത മാളിലാണ് മാരത്തോണ്‍ അവസാനിച്ചത്. യുഎഇയിലെ യുവാക്കള്‍ക്ക് ഇടയില്‍ ആരോഗ്യപരിപാലനത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആകാശ് നമ്പ്യാര്‍ പറയുന്നു.

ആരോഗ്യപരിപാലനത്തിന് മുന്തിയ പരിഗണന നല്‍കുന്ന ഒരു രാജ്യമാണ് യുഎഇ. എന്നാല്‍ അടുത്ത കാലത്തായി പ്രമേഹം പോലുളള ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അമിത ഭാരവും പുകവലിയും വര്‍ധിച്ചിട്ടുണ്ട്. 35 വയസ്സില്‍ താഴെയുളള യുവാക്കള്‍ ശാരീരികമായ ഒരു അധ്വാനവും ചെയ്യുന്നില്ല.  ഒരു കൂട്ടുകാരന്റെ പ്രേരണയെ തുടര്‍ന്നാണ് ഓട്ടത്തിലൂടെ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചതെന്ന് ആകാശ്് നമ്പ്യാര്‍ പറയുന്നു.

ആകാശ് നമ്പ്യാര്‍ ഇതാദ്യമല്ല ഇത്രയും ദൂരം ഓടുന്നത്. ശ്രീലങ്കയില്‍ കൊളംബോയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുളള പുനവതുനയിലേക്ക് ഓടിയെത്തി ആകാശ് നമ്പ്യാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അടുത്ത മാസത്തിനകം മറ്റൊരു ദീര്‍ഘദൂര മാരത്തോണ്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആകാശ് നമ്പ്യാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com