'ഉറങ്ങിപ്പോയോ എന്ന്'മുഖ്യമന്ത്രിക്ക് സംശയം;എംഎല്‍എമാരോട് കയ്യടിക്കാന്‍ കടകംപള്ളി; 'ഇതൊരുമാതിരി അങ്ങേരെ കളിയാക്കുന്നതു പോലുണ്ടല്ലോ'എന്ന് പ്രതിപക്ഷം

തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് പകുതിയായപ്പോള്‍ നിയമസഭയിലെ ഭരണപക്ഷാംഗങ്ങള്‍ ചെറുതായൊന്ന് മയങ്ങിപ്പോയെ ഒന്ന് മുഖ്യമന്ത്രിക്ക് സംശയം!
ചിത്രം: ബി പി ദീപു
ചിത്രം: ബി പി ദീപു

തിരുവനന്തപുരം: തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് പകുതിയായപ്പോള്‍ നിയമസഭയിലെ ഭരണപക്ഷാംഗങ്ങള്‍ ചെറുതായൊന്ന് മയങ്ങിപ്പോയെ ഒന്ന് മുഖ്യമന്ത്രിക്ക് സംശയം! പ്രഖ്യാപനങ്ങള്‍ വരുന്നുണ്ടെങ്കിലും ഭരണപക്ഷത്തിന് ആദ്യത്തെയത്ര ആവേശംപോരെന്ന് തോന്നിയിട്ടാകണം, മുഖ്യമന്ത്രി  കടകംപള്ളി സുരേന്ദ്രനെ അടുത്തു വിളിച്ചു ചെവിയില്‍ സ്വകാര്യം പറഞ്ഞു. തുടര്‍ന്നു കടകംപള്ളി ഭരണപക്ഷ എംഎല്‍എമാരുടെ സീറ്റുകള്‍ക്കിടയിലൂടെ നടന്നു. ധനമന്ത്രിയെ പ്രോല്‍സാഹിപ്പിക്കണമെന്ന് ഓരോ സീറ്റിനുമടുത്തെത്തി കടകംപള്ളിയുടെ നിര്‍ദേശം.

ഇതോടെ മന്ത്രിയുടെ ചെറിയ പ്രഖ്യാപനങ്ങള്‍ക്കുപോലും ശക്തിയായി ഡെസ്‌കിലടിച്ചു ഭരണപക്ഷം പിന്തുണ അറിയിച്ചു. ഇതുകണ്ടു പ്രതിപക്ഷത്തുനിന്ന് ഉടനെത്തി ഒളിയമ്പ്: 'ഡെസ്‌കിലടി ഉള്ളില്‍നിന്നു വരണം. ഇതൊരു മാതിരി അങ്ങേരെ കളിയാക്കുന്നതു പോലുണ്ടല്ലോ...'

മിനിറ്റുകള്‍ക്കകം, കെ.എം.മാണി സ്മാരക മന്ദിരം നിര്‍മിക്കുന്നതിന് 5 കോടി രൂപ അനുവദിക്കുന്നതായുള്ള പ്രഖ്യാപനം വന്നതോടെ ഭരണപക്ഷത്തു നിലയ്ക്കാത്ത കരഘോഷം. നിശ്ശബ്ദരായിരിക്കുന്ന പ്രതിപക്ഷത്തോടു കയ്യടിക്കുന്നില്ലേയെന്ന് എല്‍ഡിഎഫ് എംഎല്‍എമാര്‍. ഉടന്‍ എം.വിന്‍സെന്റിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്: 'പണ്ട് പുള്ളിയെ തടഞ്ഞതിന്റെ പശ്ചാത്താപം കൊണ്ടായിരിക്കുമല്ലേ?'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com