സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍, കൊലപാതകമെന്ന് സംശയം; മറ്റു എവിടെയോ കത്തിച്ചശേഷം കുന്നിന്‍പ്രദേശത്ത് കൊണ്ടുവന്നിട്ടതാകാമെന്ന് നിഗമനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2020 09:57 AM  |  

Last Updated: 13th February 2020 09:57 AM  |   A+A-   |  

 

തൃശൂര്‍: വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. ആളൊഴിഞ്ഞ കുന്നിന്‍പ്രദേശത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റു എവിടെയോ കത്തിച്ചശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉടനെ തന്നെ സ്ഥലത്തെത്തും. വിജനമായ കുന്നിന്‍ പ്രദേശത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

സംസ്ഥാനത്ത് സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. തിരിച്ചറിയാന്‍ സഹായിക്കും വിധമുളള സ്വര്‍ണത്തിന്റെ താലി ചെയ്ന്‍ മാത്രമാണ് സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്.