പട്ടാപ്പകല്‍ 86കാരിയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി, മാല കവരാന്‍ ശ്രമിക്കുന്നതിനിടെ ഉച്ചത്തില്‍ കരഞ്ഞു; ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

പട്ടാപ്പകല്‍ 86 വയസ്സുളള വയോധികയുടെ കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍
പട്ടാപ്പകല്‍ 86കാരിയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി, മാല കവരാന്‍ ശ്രമിക്കുന്നതിനിടെ ഉച്ചത്തില്‍ കരഞ്ഞു; ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

കൊച്ചി:  പട്ടാപ്പകല്‍ 86 വയസ്സുളള വയോധികയുടെ കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. വീട്ടമ്മയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് അലിഗര്‍ കോയില്‍ സ്വദേശി അര്‍ബാസ് ഖാനെ (30) പൊലീസ് പിടികൂടിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ ഇമ്രാന്‍ഖാന് വേണ്ടിയുളള തിരച്ചില്‍ തുടരുന്നു. പരിക്കേറ്റ വീട്ടമ്മയെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പകല്‍ 12 മണിയോടെ കൊച്ചി അയ്യപ്പന്‍കാവിലാണ് സംഭവം. തനിക്ക് താമസിക്കുന്ന 86 വയസ്സുള്ള മേരിക്ക് നേരെയാണ് കവര്‍ച്ചാ ശ്രമം നടന്നത്. വീട്ടമ്മ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ രണ്ടുപേര്‍ വീട്ടിനുള്ളില്‍ കയറി വാതില്‍ കുറ്റിയിട്ട ശേഷം മേരിയെ ആക്രമിക്കുകയായിരുന്നു. അടുക്കളയില്‍ നിന്ന് വലിച്ചിഴച്ചു മുറിയില്‍ കൊണ്ടുവന്ന ശേഷം തുണികൊണ്ടു കൈകാലുകള്‍ കെട്ടുകയും വായില്‍ തുണി തിരുകുകയും ചെയ്തു.

കഴുത്തില്‍ കിടന്ന 5 പവന്‍ വരുന്ന സ്വര്‍ണ മാല പറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കരച്ചില്‍ കേട്ട അയല്‍വാസി ആളുകളെ വിളിച്ചു കൂട്ടിയതോടെ പ്രതികള്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. അയല്‍വാസികള്‍ വിവരം അറിയിച്ച ഉടനെ സ്ഥലത്ത് എത്തിയ നോര്‍ത്ത് പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് അര്‍ബാസ് ഖാനെ പിടികൂടിയത്. എന്നാല്‍ ഇയാളുടെ സുഹൃത്തായ ഇമ്രാന്‍ ഖാന്‍ രക്ഷപ്പെട്ടു. പ്രതിക്കായുളള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com