'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്'; ഈ അപകട വീഡിയോ കാണു; എന്നിട്ട് ഇക്കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കു

അമിത വേഗതയും അശ്രദ്ധയും അക്ഷമയും അപകടങ്ങൾക്ക് പലപ്പോഴും കാരണമാകുന്നു
'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്'; ഈ അപകട വീഡിയോ കാണു; എന്നിട്ട് ഇക്കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കു

തിരുവനന്തപുരം: റോഡപകടങ്ങളിൽ ദിവസവും നിരവധി ജീവനുകളാണ് പലയിടങ്ങളായി പൊലിയുന്നത്. അമിത വേഗതയും അശ്രദ്ധയും അക്ഷമയും അപകടങ്ങൾക്ക് പലപ്പോഴും കാരണമാകുന്നു. 'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്' എന്ന പേരിൽ കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുന്നു. 

റോഡിന്‍റെ വലതു വശത്തു കൂടെ സൈക്കിളോടിച്ചു പോകുന്ന കുട്ടികള്‍ എതിരെ വരുന്ന സ്‍കൂട്ടറുമായി കൂട്ടിയിടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. നിലത്തേക്ക് വീഴുന്ന കുട്ടികളുടെ മേല്‍ സ്‍കൂട്ടര്‍ വീഴാതിരിക്കാന്‍ യാത്രികന്‍ കിണഞ്ഞ് ശ്രമിക്കുന്നതും വാഹനം എതിര്‍വശത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. തലനാരിഴക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടതെന്ന് വീഡിയോ വ്യക്തമാക്കുന്നു. സ്‍കൂട്ടറിന്‍റെ സ്ഥാനത്ത് വലിയ വാഹനങ്ങള്‍ ഏതെങ്കിലുമായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും വീഡിയോ തെളിയിക്കുന്നു.

നല്ല ഡ്രൈവിങ് ശീലങ്ങള്‍ ബാല്യത്തിലേ തന്നെ പകരണമെന്നാണ് ഈ വീഡിയോയിലൂടെ പൊലീസ് നല്‍കുന്ന സന്ദേശം. കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ തന്നെ റോഡില്‍ അവ എങ്ങനെ ഉപയോഗിക്കണമെന്നു കൂടി രക്ഷിതാക്കള്‍ പറഞ്ഞു കൊടുക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com