നാല് ലക്ഷം പേർ ഇന്ന് പരീക്ഷാ ഹാളിലേക്ക്; കെഎഎസ് ഉദ്യോ​ഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാവിലെ 10മണി മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ് പരീക്ഷാ സമയം
നാല് ലക്ഷം പേർ ഇന്ന് പരീക്ഷാ ഹാളിലേക്ക്; കെഎഎസ് ഉദ്യോ​ഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷ  ഇന്ന് നടക്കും. രാവിലെ 10മണി മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ് പരീക്ഷാ സമയം. 4,00,014 പേരാണ് ഇന്ന് പരീക്ഷ എഴുതുന്നത്.

സംസ്ഥാനത്തൊട്ടാകെ 1534 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം 261 കേന്ദ്രങ്ങളുണ്ട്. ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

പരീക്ഷ തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപു മുതൽ ഉദ്യോഗാർഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കും. വൈകിയെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. രാവിലത്തെ പരീക്ഷ എഴുതാത്തവരെ തുടർന്നുള്ള പരീക്ഷയിൽ പങ്കെടുപ്പിക്കില്ല. അപേക്ഷയിൽ ആവശ്യപ്പെട്ട ഉദ്യോഗാർഥികൾക്കു തമിഴ്, കന്നട ചോദ്യക്കടലാസുകൾ ലഭിക്കും. ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നതിനാൽ ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണം.

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ഉദ്യോഗാർഥികൾക്ക് സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെൽ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുൻപു മുതൽ അവസാനിക്കുന്നതു വരെ ഏഴ് തവണയാണു ബെല്ലടിക്കുക. വേനൽക്കാലമായതിനാൽ ഹാളിൽ ശുദ്ധജലം ലഭ്യമാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com