പുലർച്ചെ വഴിയാത്രക്കാരനെ ഇടിച്ചിട്ടു നിർത്താതെ പോയി; കണ്ണൂരിൽ വച്ച് പൊലീസ് പിടികൂടി; കാറിൽ ഒന്നേമുക്കാൽ കോടി രൂപ

വഴി യാത്രക്കാരനെ ഇടിച്ച് നിർത്താതെ കടന്നുകളഞ്ഞ കാർ പിടികൂടി പരിശോധിച്ചപ്പോൾ കിട്ടിയത് ഒന്നേ മുക്കാൽ കോടിയോളം രൂപ
പൊലീസ് പിടികൂടിയ സാഗർ ബാലസോഗിലാരെ, കിഷോർ തനാജി. അപകടത്തിൽ മരിച്ച കെപി തമ്പാൻ
പൊലീസ് പിടികൂടിയ സാഗർ ബാലസോഗിലാരെ, കിഷോർ തനാജി. അപകടത്തിൽ മരിച്ച കെപി തമ്പാൻ

കാസർകോട്: വഴി യാത്രക്കാരനെ ഇടിച്ച് നിർത്താതെ കടന്നുകളഞ്ഞ കാർ പിടികൂടി പരിശോധിച്ചപ്പോൾ കിട്ടിയത് ഒന്നേ മുക്കാൽ കോടിയോളം രൂപ. നീലേശ്വരത്ത് വച്ചാണ് കാർ വഴി യാത്രക്കാരനെ ഇടിച്ചു നിർത്താതെ പോയത്. വളപട്ടണത്ത് വച്ചാണ് കാർ പിടികൂടിയത്. പണം കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുക്കുകയായിരുന്നു. 

കാറിടിച്ച് പരുക്കേറ്റ പച്ചക്കറി വ്യാപാരി കരുവാച്ചേരിയിലെ കുഞ്ഞിപ്പുരയിൽ കെപി തമ്പാൻ മരിച്ചു. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി ഖാനാപൂർ ഹിവാരെ സ്വദേശി എസ്ബി കിഷോർ തനാജി (33), ഖാനാപൂർ ബൂദ് സ്വദേശി സാഗർ ബാലസോഗിലാരെ (21) എന്നിവരെ വളപട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്ന് 1.45 കോടി രൂപയാണ്  പൊലീസും കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് ടീമും ചേർന്ന് പിടിച്ചെടുത്തത്. 

ഇന്നലെ പുലർച്ചെ 5.45നു ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പിഡബ്ല്യുഡി ഓഫീസിനു സമീപമായിരുന്നു അപകടം. വീട്ടിൽ നിന്നിറങ്ങി കടയിലേക്കു നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിർത്താതെ പോയ കാർ കണ്ടെത്താൻ പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
തുടർന്നുള്ള പരിശോധനയിലാണ് കണ്ണൂർ വളപട്ടണത്തു വച്ചു കാർ കസ്റ്റഡിയിൽ എടുത്തത്. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരം ലഭിച്ച എൻഫോഴ്സ്മെന്റും പരിശോധന നടത്തിയിരുന്നു. വളപട്ടണത്ത് കാർ കസ്റ്റഡിയിലായെന്ന് അറിഞ്ഞതോടെ സംഘം സ്റ്റേഷനിൽ എത്തി. പരിശോധനയിലാണ് പിൻ സീറ്റിന് അടിയിലെ രഹസ്യ അറയിൽ പണം കണ്ടത്. പെട്രോൾ ടാങ്ക് രണ്ടായി ഭാഗിച്ച് മറ്റൊരു അറ കൂടി നിർമിച്ചാണ് പണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com