ബീമാപള്ളി ഉറൂസ്; തിരുവനന്തപുരത്ത് ഇന്ന് അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 06:51 AM  |  

Last Updated: 27th January 2020 06:55 AM  |   A+A-   |  

 

തിരുവനന്തപുരം: തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും. രാവിലെ എട്ട് മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. പതിനൊന്ന് മണിക്കാണ് കൊടിയേറ്റം നടക്കുക.

ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹരിതചട്ടം പാലിച്ചാകും ഇത്തവണത്തെ ഉറൂസെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കാൻ ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൺട്രോൾ ഓഫീസറായി ചുമതലപ്പെടുത്തും. ഷാഡോ പൊലീസും സ്ഥലത്തുണ്ടാകും.