മത്സ്യതൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ്; ചൊല്ലാനം ഹാര്‍ബര്‍ അടച്ചു

മത്സ്യതൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചൊല്ലാനം ഹാര്‍ബര്‍ അടച്ചു
മത്സ്യതൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ്; ചൊല്ലാനം ഹാര്‍ബര്‍ അടച്ചു

കൊച്ചി:  മത്സ്യതൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചൊല്ലാനം ഹാര്‍ബര്‍ അടച്ചു. ഇന്നലെ രാത്രിയോടെയാണ് തീരുമാനം. മത്സ്യതൊഴിലാളിയുടെ ഭാര്യ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഇന്നലെ നിരവധി മത്സ്യതൊഴിലാളികളുമായി സമ്പര്‍ക്ക്ം പുലര്‍ത്തിയിരുന്നു. ജില്ലയില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇന്നലെ 9 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. 

കഴിഞ്ഞ ആറ് ദിവസത്തിനിടെ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 20പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതില്‍ 9 പേരും എറണാകുളം മാര്‍ക്കറ്റിലെ കടകളില്‍ ജോലിയെടുക്കുന്നവരും കുടുംബാംഗങ്ങളുമാണ്. കൂടുതല്‍ ആളുകളിലേക്ക് രോഗവ്യാപനവും ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു. ഇതോടെയാണ് കൊച്ചി നഗരത്തില്‍ കോവിഡ് പരിശോധനയും, നിയന്ത്രണളും കര്‍ശനമാക്കാനുള്ള തീരുമാനം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. കടകളിലും ഓഫിസുകളിലും സാമൂഹിക അകലം പാലിക്കണം. പനി, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.

എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളിലും  നിരീക്ഷണം ശക്തമാക്കി. മാര്‍ക്കറ്റുകളില്‍ അണുനശീകരണവും നടത്തും. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുക. ജില്ലയില്‍ കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍േദശം നല്‍കി.

ജില്ലയില്‍ പൊതുഗതാഗത സംവിധാനത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ കലക്ടറുടെ ഉത്തരവ്.  കണ്ടക്ടര്‍മാര്‍ മാസ്‌കിന് പുറമേ ഫെയ്‌സ് ഷീല്‍ഡും കയ്യുറയും ധരിക്കണം. ഓട്ടോറിക്ഷ, ബസ്, ടാക്‌സി കാറുകള്‍ എന്നിവയില്‍ െ്രെഡവര്‍മാരേയും യാത്രക്കാേരയും വേര്‍തിരിക്കുന്ന മറ നിര്‍ബന്ധം. 15 ദിവസത്തിനകം മറ സ്ഥാപിക്കണം. വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം. നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു

കോവിഡ് സമ്പര്‍ക്ക വ്യാപന തോത് ഉയര്‍ന്നതോടെ എറണാകുളം ജില്ലയില്‍ ജാഗ്രത ശക്തമാക്കി. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊച്ചി നഗരത്തില കോവി!!ഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com