അഞ്ചുദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്ക് കോവിഡ്, ഇന്ന് മൂന്ന് പേര്‍ക്ക്; എറണാകുളത്ത് അതീവ ജാഗ്രത 

ആശങ്ക വര്‍ധിപ്പിച്ച് അഞ്ചുദിവസത്തിനിടെ എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്ക് കോവിഡ് രോഗബാധ.
അഞ്ചുദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്ക് കോവിഡ്, ഇന്ന് മൂന്ന് പേര്‍ക്ക്; എറണാകുളത്ത് അതീവ ജാഗ്രത 

കൊച്ചി:   ആശങ്ക വര്‍ധിപ്പിച്ച് അഞ്ചുദിവസത്തിനിടെ എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്ക് കോവിഡ് രോഗബാധ. ഇന്ന് മൂന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയത്. ഇന്നലെ 5, വെളളിയാഴ്ചയും വ്യാഴാഴ്ചയും നാലുവീതം, ബുധനാഴ്ച ഏഴ് എന്നിങ്ങനെയാണ് മറ്റ് നാലുദിവസങ്ങളിലെ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ.

ഇന്ന് 59 വയസുളള എടത്തല സ്വദേശിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച 51 വയസ്സുള്ള തൃക്കാക്കര സ്വദേശിയുടെ ഉറവിടം കണ്ടെത്താന്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. രോഗവിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നും ഇദേഹത്തിന് നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നും തൃക്കാക്കര സ്വദേശിയുമായി ജൂണ്‍ 24 ന് സമ്പര്‍ക്കത്തില്‍ വന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. തൃക്കാക്കര സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 17 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 2 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു.

കൂടാതെ, 30 വയസുള്ള പള്ളിപ്പുറം സ്വദേശിനിക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി കൗണ്ടറില്‍ ജോലി ചെയ്യുന്ന 40 വയസുളള നെടുമ്പാശേരി സ്വദേശിനിയാണ് മൂന്നാമത്തെ ആള്‍. ഇന്നലെ രോഗം സ്ഥിരീകരിച്ച 51 വയസുള്ള കടുങ്ങലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരുന്നു. നിലവില്‍ 57 പേരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 5 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു.

ഇന്നലെ  രോഗം സ്ഥിരീകരിച്ച 29 വയസുള്ള പറവൂര്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 14 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കുകയും സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്. ഇന്നലെ തന്നെ രോഗം സ്ഥിരീകരിച്ച 52 വയസുള്ള കടവന്ത്ര സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 13 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 8 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച 54 വയസുള്ള വെണ്ണല സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 14 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്. ഇതില്‍ 6 പേരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.ഇന്നലെ തന്നെ രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള പാലാരിവട്ടം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 13 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com