കേരളത്തില്‍ കോവിഡ് മരണനിരക്ക് കുറവ്, ഇന്ത്യന്‍ ശരാശരിയേക്കാള്‍ താഴെ 

കേരളത്തില്‍ കോവിഡ് മരണനിരക്ക് ഇന്ത്യന്‍ ശരാശരിയേക്കാള്‍ താഴെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  കേരളത്തില്‍ കോവിഡ് മരണനിരക്ക് ഇന്ത്യന്‍ ശരാശരിയേക്കാള്‍ താഴെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മരണത്തില്‍ ലോക ശരാശരി 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം. കര്‍ണാടകയിലേത് 1.77 ശതമാനവും തമിഴ്‌നാടിന്റേത് 1.42 ശതമാനവും മഹാരാഷ്ട്രയിലേത് 4.16 ശതമാനവും ആണ്. കേരളത്തിന്റേത് 0.39 ശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ദിവസത്തില്‍ എത്ര മരണങ്ങള്‍ ഉണ്ടായി എന്നതും പരിശോധിക്കാം. ജൂലൈ 12ലെ കണക്കുകള്‍ പ്രകാരം ആ ദിവസം കര്‍ണാടകയില്‍ മരിച്ചത് 71 ആളുകളാണ്. തമിഴ്‌നാട്ടില്‍ 68 ഉം മഹാരാഷ്ട്രയില്‍ 173 പേരുമാണ്. കേരളത്തില്‍ ആ ദിവസം ഉണ്ടായത് 2 മരണങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തുലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു എന്ന മാനദണ്ഡമെടുത്താല്‍ കേരളത്തില്‍ അത് 0.9 ആണ്. ഇന്ത്യയില്‍ 17.1 ആണ്. കര്‍ണാടക 11.3, തമിഴ്‌നാട് 27.2, മഹാരാഷ്ട്ര 94.2 എന്നിങ്ങനെയാണ്. വളരെ മികച്ച രീതിയില്‍ കോവിഡ് മരണങ്ങളെ നമുക്ക് തടയാന്‍ സാധിച്ചു എന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com