തിരുവനന്തപുരത്ത് ഇന്ന് 157ല്‍ 130പേര്‍ക്കും സമ്പര്‍ക്കം വഴി കോവിഡ്; പൂന്തുറയില്‍ താത്ക്കാലിക ആശുപത്രി, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍

ഏഴുപേര്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
തിരുവനന്തപുരത്ത് ഇന്ന് 157ല്‍ 130പേര്‍ക്കും സമ്പര്‍ക്കം വഴി കോവിഡ്; പൂന്തുറയില്‍ താത്ക്കാലിക ആശുപത്രി, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനനന്തപുരത്ത് ഇന്ന് 157പേര്‍ക്ക് കോവിഡ്. ഇതില്‍ 130പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

മാണിക്കവിളാകം, പൂന്തുറ, പുത്തന്‍പള്ളി മേഖലയിലാണ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മികച്ച ചികിത്സ നല്‍കാന്‍ പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ താത്കാലിക ആശുപത്രി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും അനുബന്ധ ഷോപ്പിങ് കോംപ്ലക്‌സും ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും ചേര്‍ത്ത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാകുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു.

500മുതല്‍ 700വരെ പേരെ ഇവിടെ പ്രവേശിപ്പിക്കാം. സ്രവപരിശോധയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. തലസ്ഥാന ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരവാസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിനൊപ്പം മറ്റു പകര്‍ച്ചവ്യാധികളും തലസ്ഥാന ജില്ലയില്‍ പിടിമുറുക്കുന്നുണ്ട്. 34പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com