സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും കോവിഡ്; എറണാകുളത്തും സ്ഥിതി രൂക്ഷം; ഇന്ന് 72 പേർ

എറണാകുളം ജില്ലയിൽ ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും കോവിഡ്; എറണാകുളത്തും സ്ഥിതി രൂക്ഷം; ഇന്ന് 72 പേർ

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും രോ​ഗികളുടെ എണ്ണം 600 കടന്നു. എറണാകുളം ജില്ലയിൽ ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത്/ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 7. 65 പേർക്ക് സമ്പര്‍ക്കം മൂലമാണ്. ഇതില്‍ പകുതിയും ചെല്ലാനത്തുള്ളവരാണ്. ചെല്ലാനം കേന്ദ്രീകരിച്ച് സജീവമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ആലുവ ക്ലസ്റ്ററില്‍ 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി
ജൂലായ് 11 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി
ജൂലായ് 11 ന് ഹൈദരാബാദ് - കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി
ജൂലായ് 1ന് ദമാം- കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള അശമന്നൂർ സ്വദേശി
ജൂലായ് 13 ന് റോഡ് മാർഗം മുംബൈയിൽ നിന്നെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 45 വയസുള്ള മഹാരാഷ്ട്ര സ്വദേശി
ജൂലായ് 12ന് വിമാനമാർഗം ഒഡീഷയിൽ നിന്നെത്തിയ 26 വയസുള്ള ഒഡീഷ സ്വദേശി
ജൂലായ് 12ന് ഡെൽഹി - കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള ഉത്തർപ്രദേശ് സ്വദേശി

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

•39 ചെല്ലാനം സ്വദേശികൾക്കിന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്.

•ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ 53 വയസ്സുള്ള തോപ്പുംപടി സ്വദേശിക്കും, അദ്ദേഹത്തിന്റെ 42 ,75 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു.

•ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ 75 വയസ്സുള്ള പാറക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു

•കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 2 കവളങ്ങാട് സ്വദേശികൾക്കും,1 കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

•ജൂലൈ 11 ന് മരണപ്പെട്ട രായമംഗലം സ്വദേശിയുടെ 12, 16, 50, 69, 45 വയസുള്ള കുടുംബാംഗങ്ങൾ

•29 വയസ്സുള്ള എടത്തല സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു.ഇവരുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

•എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 62 വയസ്സുള്ള ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു.

•ജൂലായ് 26 ന് രോഗം സ്ഥിരീകരിച്ച് ഐ.എൻ. എച്ച് എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികൻ ഇന്ന് രോഗമുക്തി നേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com