രാജീവ് സദാനന്ദന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ; നിയമനം കോവിഡ് പശ്ചാത്തലത്തില്‍

കേരളത്തില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു
രാജീവ് സദാനന്ദന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ; നിയമനം കോവിഡ് പശ്ചാത്തലത്തില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ഉപദേഷ്ടാവായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് സദാനന്ദനെ നിയമിച്ചു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നിയമനം. മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദന്‍. മൂന്ന് മാസത്തേക്കായിരിക്കും നിയമനം.

കേരളത്തില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് രാജീവ് സദാനന്ദനെ ഉപദേഷ്ടാവായി നിയമിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

ആരോഗ്യവകുപ്പ് അടുത്ത കാലത്ത് ഉണ്ടാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പലതിനും ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനായിരുന്നു രാജീവ് സദാനന്ദന്‍ ഐഎഎസ്. ആര്‍ദ്രം മിഷന്‍, ഇ ഹെല്‍ത്ത്, കിരണ്‍ സര്‍വേ, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, ആരോഗ്യനയരൂപീകരണം എന്നിങ്ങനെ പല മികച്ച നയങ്ങള്‍ക്കും പിന്നില്‍ രാജീവ് സദാനന്ദന്റെ പങ്ക് വലുതാണ്. ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പൂര്‍ണ്ണരൂപത്തില്‍ എത്തിക്കുന്നതിനും രാജീവ് വഹിച്ച പങ്ക് ശ്രദ്ധ്യേമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com