ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം; രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്ക് കോവിഡ്

ലാര്‍ജ് ക്ലസ്റ്ററുകളില്‍ ഒന്നായ എറണാകുളം ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം
ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം; രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്ക് കോവിഡ്

കൊച്ചി: ലാര്‍ജ് ക്ലസ്റ്ററുകളില്‍ ഒന്നായ എറണാകുളം ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം. രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുളളവര്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉളളവര്‍ പ്രദേശത്ത് കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ഇതര രോഗികള്‍ക്ക് ചികിത്സാ സൗകര്യമില്ലാത്തത് സ്ഥിതിഗതികള്‍ വഷളാകാന്‍ ഇടയാക്കുന്നുണ്ട്.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കരോഗ വ്യാപനം വര്‍ധിക്കുകയാണ്. ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 57 പേരില്‍ 51 ഉം സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. ഇതില്‍ നാലുപേരുടെ ഉറവിടം വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.  ജില്ലയില്‍ കോവിഡ് ചികില്‍സയിലുള്ളത് 528 പേരാണ്. 1037 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ക്ലസ്റ്ററുകളില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പകരുന്നതാണ് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. 

ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്നലെ മാത്രം 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ ക്ലസ്റ്ററില്‍ നിന്നാകട്ടെ 15 പേര്‍ക്കും രോഗം പിടിപെട്ടു. കീഴ്മാട് ക്ലസ്റ്ററില്‍ നിന്നും സമ്പര്‍ക്കം വഴി 16 വയസ്സുള്ള ആള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. ജില്ലയില്‍ ചികില്‍സയിലുള്ള മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com