നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; പൊതു-സ്വകാര്യ ഗതാഗതം പാടില്ല ; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ചു

ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് പരിശോധിക്കാനായി പൊലീസും നിരത്തിലുണ്ടാവും
നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; പൊതു-സ്വകാര്യ ഗതാഗതം പാടില്ല ; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ചു

കോഴിക്കോട് :  കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ അനുവദിക്കൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു-സ്വകാര്യ ഗതാഗതവും പാടില്ല.  വൈദ്യ സഹായത്തിനും അവശ്യവസ്തുക്കളുടെ ആവശ്യത്തിനും മാത്രം യാത്ര അനുവദിക്കും.

ലോക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്തിയശേഷം ഞായറാഴ്ചകളില്‍ മാത്രമായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.  പിന്നീട് ഘട്ടംഘട്ടമായി ഇതും നീക്കിയിരുന്നു. എന്നാല്‍  കുറച്ചുദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കളക്ടര്‍ വീണ്ടും ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് പരിശോധിക്കാനായി പൊലീസും നിരത്തിലുണ്ടാവും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com