ഇന്ന് 226ല്‍ 190പേര്‍ക്കും സമ്പര്‍ക്കംവഴി രോഗം; 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്, വൈറസ് പിടിയില്‍ അമര്‍ന്ന് തലസ്ഥാനം

നാല് നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ഇന്ന് 226ല്‍ 190പേര്‍ക്കും സമ്പര്‍ക്കംവഴി രോഗം; 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്, വൈറസ് പിടിയില്‍ അമര്‍ന്ന് തലസ്ഥാനം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്  226പേര്‍ക്ക്. ഇതില്‍ 190ഉം സമ്പര്‍ക്കംവഴിയാണ്. 15പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലും തലസ്ഥാന ഗരത്തിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മൊത്ത കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആദ്യമായി ആയിരം കടന്ന ദിനമാണ് ബുധനാഴ്ച. ഇന്ന് 1038പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 8,818പേരാണ്. ഇതില്‍ 53പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഒന്‍പതുപേര്‍ വെന്റിലേറ്ററിലാണ്. 

785പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ അതിരൂക്ഷമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. 226 പേരില്‍ 190പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com