കോഴിക്കോട് ജില്ലയിൽ 4000 വരെ രോ​ഗികളുണ്ടായേക്കാം; ബീച്ച് ആശുപത്രിയിൽ ഇനി കോവിഡ് ചികിത്സ മാത്രം

കോഴിക്കോട് ജില്ലയിൽ 4000 വരെ രോ​ഗികളുണ്ടായേക്കാം; ബീച്ച് ആശുപത്രിയിൽ ഇനി കോവിഡ് ചികിത്സ മാത്രം
കോഴിക്കോട് ജില്ലയിൽ 4000 വരെ രോ​ഗികളുണ്ടായേക്കാം; ബീച്ച് ആശുപത്രിയിൽ ഇനി കോവിഡ് ചികിത്സ മാത്രം

കോഴിക്കോട്: ജില്ലയിൽ കോവിഡ‍് പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഇനി കോവിഡ് ചികിത്സ മാത്രമായിരിക്കും. ജില്ലയിൽ 3000ത്തിനും 4000ത്തിനുമിടയിൽ കോവിഡ് രോ​ഗികളുണ്ടായേക്കാമെന്ന് ​ഗതാ​ഗത മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ഇതിന്റെ ഭാ​ഗമായാണ് ചികിത്സാ സൗകര്യം വർധിപ്പിക്കാൻ തീരുമാനിച്ചത്. 

600 ഓക്സിജൻ സിലിണ്ടറുകളും 200 വെന്റിലേറ്ററുകളും സജ്ജമാക്കാൻ തീരുമാനിച്ചു. ഇതിന്റെ ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചു. നിലവിൽ 750 ഓക്സിജൻ സിലിണ്ടറുകളും 150 വെന്റിലേറ്ററുകളും നിലവിലുണ്ടെന്നും വാർത്താ സമ്മേളനത്തിൽ എകെ ശശീന്ദ്രൻ പറഞ്ഞു. 23 വെന്റിലേറ്ററുകൾ വാങ്ങാനുള്ള സന്നദ്ധത ജില്ലയിലെ എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. അതിന്റെ ഓർഡറുകൾ നൽകിയിട്ടുണ്ട്. ആറ് വെന്റിലേറ്ററുകൾ ലഭിച്ചതായും മന്ത്രി പറഞ്ഞു. 

പ്രായമായവർക്കും മറ്റ് രോ​ഗങ്ങൾ അലട്ടുന്നവർക്കുമായി പ്രത്യേകം കോവിഡ് കെയർ സെന്ററുകൾ തുടങ്ങും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലായിരിക്കും ഇതിന്റെ പ്രവർത്തനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com