കണ്ണൂരിൽ 23 ആരോ​ഗ്യ പ്രവർത്തകർക്കും നാല് പൊലീസുകാർക്കും കോവിഡ്; ആശങ്ക

കണ്ണൂരിൽ 23 ആരോ​ഗ്യ പ്രവർത്തകർക്കും നാല് പൊലീസുകാർക്കും കോവിഡ്; ആശങ്ക
കണ്ണൂരിൽ 23 ആരോ​ഗ്യ പ്രവർത്തകർക്കും നാല് പൊലീസുകാർക്കും കോവിഡ്; ആശങ്ക

കണ്ണൂർ: ജില്ലയിൽ ഇന്ന് 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 23 ആരോ​ഗ്യ പ്രവർത്തകരും നാല് പൊലീസുകാരും ഉൾപ്പെട്ടത് ആശങ്ക ഉയർത്തുന്നു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നാലു പേർക്ക് വീതവും രോ​ഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മൂന്ന് പേർക്കും രോഗം കണ്ടെത്തി. കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 33 പേർ കൂടി ഇന്ന് രോഗ മുക്തി നേടി.

സിവിൽ പൊലീസ് ഓഫീസർമാരായ ഇരിട്ടി സ്വദേശി 35കാരൻ, മട്ടന്നൂർ സ്വദേശി 46കാരൻ, പായം സ്വദേശി 35കാരൻ, പടിയൂർ സ്വദേശി 42കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാർ. 

കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കല്ല്യാശ്ശേരി സ്വദേശി 22കാരി (ബിഡിഎസ് വിദ്യാർഥിനി), കടന്നപ്പള്ളി സ്വദേശി 27കാരി (റേഡിയോഗ്രാഫർ), പാലക്കാട് സ്വദേശി 27കാരി (ഡെർമറ്റോളജി പി ജി), തൃശ്ശൂർ സ്വദേശികളായ 24കാരായ രണ്ട് പേർ (ഹൗസ് സർജൻ), കൊല്ലം സ്വദേശി 29കാരി (റേഡിയോ ഡയഗ്‌നോസിസ് പി ജി), നഴ്സിങ്ങ് അസിസ്റ്റന്റുമാരായ കുറുമാത്തൂർ സ്വദേശി 39കാരി, ചെങ്ങളായി സ്വദേശി 38കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 37കാരൻ, 39കാരി, അനസ്തേഷ്യ ടെക്നീഷ്യൻമാരായ കോഴിക്കോട് സ്വദേശി 21കാരി, പെരളശ്ശേരി സ്വദേശി 20കാരി, ഡയാലിസിസ് ടെക്നീഷ്യൻമാരായ പരിയാരം സ്വദേശി 22കാരി, വയനാട് വൈത്തിരി സ്വദേശി 20കാരി, സ്റ്റാഫ് നഴ്സുമാരായ അഴീക്കോട് സ്വദേശി 39കാരി, എരമം കുറ്റൂർ സ്വദേശി 30കാരി, മേലെ ചൊവ്വ സ്വദേശി 23കാരി (ഡോക്ടർ), പരിയാരം സ്വദേശി 45കാരി (സ്റ്റാഫ് നഴ്സ്), ഫാംഡി ഇന്റേണുമാരായ തളിപ്പറമ്പ് സ്വദേശി 24കാരി, കൊല്ലം സ്വദേശി 24കാരി, കണ്ണൂർ ആംസ്റ്റർ മിംസിലെ സ്റ്റാഫ് നഴ്‌സ് ആന്തൂർ സ്വദേശി 35കാരി, നഴ്സിങ്ങ് അസിസ്റ്റന്റ് കണ്ണൂർ സ്വദേശി 21കാരി, അഞ്ചരക്കണ്ടി ഡിസിടിസിയിലെ നഴ്സിങ്ങ് അസിസ്റ്റന്റ് ഉദയഗിരി സ്വദേശി 49കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ.

കണ്ണൂർ വിമാനത്താവളം വഴി ജൂലൈ 20ന് മസ്‌ക്കറ്റിൽ നിന്ന് എസ്ജി 9520 വിമാനത്തിലെത്തിയ മയ്യിൽ സ്വദേശി 59കാരൻ, കരിപ്പൂർ വിമാനത്താവളം വഴി സൗദി അറേബ്യയിൽ നിന്ന് ജൂലൈ ഒൻപതിന് എസ്‌വി 3792 വിമാനത്തിലെത്തിയ മാലൂർ സ്വദേശി 43കാരൻ, 25ന് എത്തിയ ആന്തൂർ സ്വദേശി 63കാരൻ, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ ഏഴിന് മസ്‌കറ്റിൽ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 37കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.

പൂനെയിൽ നിന്ന് ജൂലൈ 12ന് എത്തിയ പയ്യന്നൂർ സ്വദേശി 69കാരൻ, ബെംഗളൂരുവിൽ നിന്ന് ജൂലൈ 14ന് എത്തിയ പേരാവൂർ സ്വദേശികളായ 33കാരൻ, 23കാരി, 25ന് എത്തിയ മലപ്പട്ടം സ്വദേശി 23കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.

പായം സ്വദേശി 29കാരി, പടിയൂർ സ്വദേശി 34കാരി, കൂത്തുപറമ്പ സ്വദേശി 54കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com