സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 61 പേര്‍; കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത്;  മരണമടഞ്ഞ 39 പേര്‍ സമ്പര്‍ക്കരോഗികള്‍

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 61 പേര്‍; കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത്;  മരണമടഞ്ഞ 39 പേര്‍ സമ്പര്‍ക്കരോഗികള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 26 വരെയുള്ള കണക്കു പ്രകാരം കോവിഡ് 19 ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 61 പേരെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.  21 സ്ത്രീകളും. 40 പുരുഷന്മാരുമാണ് മരിച്ചത്. 

ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് തിരുവനന്തപുരം ജില്ലയിലാണ് 11. കൊല്ലത്ത് 4, പത്തനംതിട്ടയില്‍ 1, ആലപ്പുഴയില്‍ 4, ഇടുക്കിയില്‍ 2, എറണാകുളത്ത് 7, തൃശൂര്‍ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂര്‍ 7, കാസര്‍കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരണപ്പെട്ടവരുടെ കണക്ക്.

മരിച്ചവരില്‍ 20 പേര്‍ 60നും 70നും ഇടയില്‍ പ്രായമുള്ളവര്‍. 18 പേര്‍ 70നും 80നും ഇടയില്‍ പ്രായമുള്ളവരും. 80 വയസ്സിനു മുകളില്‍ ഉണ്ടായിരുന്നവര്‍ 3 പേരാണ്. 9 പേര്‍ 50നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. പത്തു വയസ്സിനു താഴെ പ്രായമുള്ളവരില്‍ 1 മരണം. മരണമടഞ്ഞ 39 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. 22 പേര്‍ പുറമേനിന്നു വന്നത്.

702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 745 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10,049. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43.

ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com