കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ 11 നഴ്‌സുമാര്‍ക്ക് കോവിഡ്; ആശങ്ക

കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലെ പതിനൊന്ന് നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ 11 നഴ്‌സുമാര്‍ക്ക് കോവിഡ്; ആശങ്ക


കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലെ പതിനൊന്ന് നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ നിരവധി ഡോക്ടര്‍മാരും ജീവനക്കാരും ക്വാറന്റൈനില്‍  പോകാന്‍ നിര്‍ദേശം നല്‍കി. ഇവര്‍ പരിചരിച്ച  രോഗികളോടും നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല.
13 പേര്‍ രോഗമുക്തി നേടി. ഇതോടെ കോവിഡ് പോസിറ്റീവ് ആയി ചികിത്സയില്‍ തുടരുന്ന കോഴിക്കോട് ജില്ലക്കാരുടെ എണ്ണം 688 ആയി.

 ഓമശ്ശേരി  1 പുരുഷന്‍ (56)
 എടച്ചേരി  2 പുരുഷന്‍ (34,38)
 കാവിലുംപാറ  1 പുരുഷന്‍ (35)
 കൊടുവളളി  2 പുരുഷന്‍മാര്‍ (34,48)
 കൂരാച്ചുണ്ട്  5
 നാദാപുരം  1 പുരുഷന്‍ (27)
 പുറമേരി  1 പുരുഷന്‍ (38)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 04 
പഞ്ചായത്ത് / കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തിരിച്ച്

 കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന
തമിഴ്‌നാട്ടില്‍നിന്നുള്ള അതിഥി തൊഴിലാളികള്‍  1 പുരുഷന്‍ (21)
 കോഴിക്കോട് കോര്‍പ്പറേഷന്‍ (അരീക്കാട്) 1 പുരുഷന്‍ (32)
 നാദാപുരം 1 സ്ത്രീ (33)
 വടകര 1 പുരുഷന്‍ (45)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 43  പഞ്ചായത്ത് / കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തിരിച്ച്

 കോഴിക്കോട് കോര്‍പ്പറേഷന്‍ 11
(ആരോഗ്യപ്രവര്‍ത്തക (കോഴിക്കോട് മെഡിക്കല്‍ കോളേജ്) 1
 ചാത്തമംഗലം 2
 ഒളവണ്ണ 4
 ചെക്യാട് 6
 ചോറോട് 7
 എടച്ചേരി 4
 കൊയിലാണ്ടി 1
 കുന്നുമ്മല്‍ 1
 ഒഞ്ചിയം 1
 തൂണേരി 1
 വടകര 3
 രാമനാട്ടുകര 1
 പെരുമണ്ണ 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 07 പഞ്ചായത്ത് തിരിച്ച്

 ചോറോട്  1 പുരുഷന്‍ (67)
 കായക്കൊടി  1 പുരുഷന്‍ (26)
 കൊടുവളളി  1 പുരുഷന്‍ (53)
 മുക്കം  1 സ്ത്രീ (40)
 നാദാപുരം  1 പുരുഷന്‍ (40)
 ചെറുവണ്ണൂര്‍ (പേരാമ്പ്ര)  1 പുരുഷന്‍ (43)
 മേപ്പയ്യൂര്‍  1 പുരുഷന്‍ (64)

ഇപ്പോള്‍ 688 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 149 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 155 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 173 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 58 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 131 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 11 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, 2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്. ഇതുകൂടാതെ 16 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കൊടുവള്ളി മുന്‍സിപാലിറ്റി
വാര്‍ഡ് 15  ചുണ്ടുപ്പുറം
വാര്‍ഡ് 25  മോഡേണ്‍ ബസാര്‍
വാര്‍ഡ് 28  കൊടുവള്ളി ഈസ്റ്റ്
വാര്‍ഡ് 29  കൊടുവള്ളി നോര്‍ത്ത്
വാര്‍ഡ് 30  കൊടുവള്ളി വെസ്റ്റ്

ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകള്‍

ചോറോട് ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 4  വള്ളിക്കാട്
വാര്‍ഡ് 10  ചോറോട് ഈസ്റ്റ്
വാര്‍ഡ് 12  പാഞ്ചേരിക്കാട്
വാര്‍ഡ് 20  മുട്ടുങ്ങല്‍

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 3  മുട്ടയം
വാര്‍ഡ് 4  മലയമ്മ ഈസ്റ്റ്
വാര്‍ഡ് 5  കട്ടാങ്ങല്‍
വാര്‍ഡ് 18  കോഴിമണ്ണ

മുക്കം മുന്‍സിപാലിറ്റി
വാര്‍ഡ് 18  കണക്കുപറമ്പ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com