സാംപിൾ ശേഖരണത്തിന് ഇനി ദന്ത ഡോക്ടർമാർ ; പുതിയ ക്രമീകരണവുമായി ആരോ​ഗ്യവകുപ്പ്

ഈ ചുമതലയിലുള്ള ഡോക്ടർമാരെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാണ് ആരോ​ഗ്യവകുപ്പ് ലക്ഷ്യമിടുന്നത്
സാംപിൾ ശേഖരണത്തിന് ഇനി ദന്ത ഡോക്ടർമാർ ; പുതിയ ക്രമീകരണവുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം : കോവിഡ് പരിശോധനയ്ക്കുള്ള സാംപിൾ ശേഖരണത്തിനു ദന്ത ഡോക്ടർമാരെ നിയോഗിക്കാൻ തീരുമാനം. പകരം ഈ ചുമതലയിലുള്ള ഡോക്ടർമാരെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാണ് ആരോ​ഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.  ഡോക്ടർമാരുടെ കുറവു പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഈ ക്രമീകരണം. 

കോവിഡ് ചികിത്സയിൽ നിർണായകമായ സാംപിൾ ശേഖരണത്തിനായി ഒട്ടേറെ ഡോക്ടർമാരുടെ സേവനം ആരോഗ്യവകുപ്പിനു വിനിയോഗിക്കേണ്ടി വരുന്നുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇവരുടെ കുറവു ചികിത്സയെ ബാധിക്കും. ഇതുപരിഹരിക്കുക ലക്ഷ്യമിട്ടാണ് ദന്ത ഡോക്ടർമാരെ സാംപിൾ ശേഖരണത്തിന് വിനിയോ​ഗിക്കാൻ തീരുമാനിച്ചത്. 

തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ പ്രഥമ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും ഇവിടേക്ക് ആവശ്യത്തിനു ഡോക്ടർമാരെ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതു പരിഹരിക്കാൻ ഓരോ മേഖലയിലും ഡോക്ടർമാരുടെ കരുതൽ ശേഖരം കണ്ടെത്തി അവരെ ചികിത്സയ്ക്ക് വിനിയോഗിക്കാനാണു തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com