കിന്‍ഫ്ര പാര്‍ക്കില്‍ 14 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു ഡോക്ടര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും രോഗം

തലസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് - രോഗബാധിതരില്‍ ഡോക്ടര്‍മാരും പൊലീസുകാരും 
കിന്‍ഫ്ര പാര്‍ക്കില്‍ 14 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു ഡോക്ടര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും രോഗം

തിരുവനന്തപുരം: മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 14ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മ്യൂസിയം, വലിയതുറ സ്റ്റേഷനിലെ ഓരോ പൊലീസുകാര്‍ക്കും, പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമാണ് കോവിഡ്. പട്ടം വൈദ്യുതി ഭവനിലെ ജീവനക്കാരനും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരനും  കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ കിന്‍ഫ്ര പാര്‍ക്കില്‍ ഇന്നലെയും ഇന്നുമായി കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 103 ആയി. ഇന്നലെ 88 പേര്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കയറ്റിറക്ക് തൊഴിലാളികള്‍ക്കാണു രോഗബാധ. 300 തൊഴിലാളികളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 

ജില്ലയില്‍ ഇതുവരെ 3,892 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 974 പേര്‍ക്ക് രോഗം ഭേദമായി. 12 മരിച്ചു. 2900ത്തോളം പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ 18 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്ക് രോഗം പോസിറ്റീവാണെന്ന് കണ്ടെത്തുന്നുവെന്ന് ചൊവ്വാഴ്ച്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തീരദേശത്തിന് പുറമേ പാറശാല, കുന്നത്തുകാല്‍, പട്ടം, കാട്ടാക്കട, ബാലരാമപുരം, പെരുങ്കടവിള തുടങ്ങിയ പ്രദേശങ്ങളിലും രോഗ ബാധിതര്‍ കൂടുതലാണ്. 

അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് നാലുപേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കോഴിക്കോട് സ്വദേശി നൗഷാദ് മരിച്ചു. 49 വയസായിരുന്നു.  മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദീനും കോഴിക്കോട് മെഡി. കോളജില്‍ മരിച്ചു. തേഞ്ഞിപ്പലം സ്വദേശി ഹസന്‍കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചു. 67 വയസുള്ള ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു. കൊല്ലം കോയിവിളയില്‍ ഇന്നലെ മരിച്ച രുഗ്മിണിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റിവായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com