കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 6 ഡോക്ടര്‍മാര്‍ക്ക് കോവിഡ്; 88 പേര്‍ ക്വാറന്റൈനില്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആറ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 6 ഡോക്ടര്‍മാര്‍ക്ക് കോവിഡ്; 88 പേര്‍ ക്വാറന്റൈനില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആറ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് 88 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളിലും മെഡിക്കല്‍ കോളജില്‍ നിരവധി ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

ജില്ലയില്‍ ഇന്ന് 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍് രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും 
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥീരീകരിച്ചു. സമ്പര്‍ക്കം വഴി 59 പേരാണ് രോഗബാധിതര്‍. ഉറവിടമറിയാത്ത കേസുകള്‍ 3ആണ്. 


വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 2 പഞ്ചായത്ത് തിരിച്ച്

 വടകര  1 പുരുഷന്‍ (48)
 ഉണ്ണികുളം  1 സ്ത്രീ (52)

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 3  പഞ്ചായത്ത് തിരിച്ച്

 കോഴിക്കോട് കോര്‍പ്പറേഷന്‍ 2 പുതിയറ സ്ത്രീ (68), ഒഡീശയില്‍ നിന്നുള്ള അതിഥി തൊഴിലാളി പുരുഷന്‍ (22)
 പയ്യോളി  1 പുരുഷന്‍ (34)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  3 പഞ്ചായത്ത് തിരിച്ച്

 ചോറോട്  1 പുരുഷന്‍ (54)

 കോഴിക്കോട് കോര്‍പ്പറേഷന്‍
മലാപ്പറമ്പ്  1 പുരുഷന്‍ (55)

 ചേളന്നൂര്‍  1 പുരുഷന്‍ (21)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 59  പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്

 കോഴിക്കോട് കോര്‍പ്പറേഷന്‍  13 (ഇതില്‍ രണ്ട് സ്വകാര്യ ആശുപത്രികളിലെ 9 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു)

 നാദാപുരം  1
 വേളം  4
 ചോറോട്  4
 പയ്യോളി  1
 കൊയിലാണ്ടി  1
 മുക്കം  1
 ഒഞ്ചിയം  4
 ഫറോക്ക്  1
 കുറ്റിയാടി  1
 വില്ല്യാപ്പള്ളി  1
 തിരുവള്ളൂര്‍  9
 പുതുപ്പാടി  2
 കുന്ദമംഗലം  1
 ഒളവണ്ണ  11
 വാണിമേല്‍  1
 രാമനാട്ടുകര  1
 ചേളന്നൂര്‍  1
 വടകര  1

ഇപ്പോള്‍ 728 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 179 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 133 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 98 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 106 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 188 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 12 പേര്‍ രണ്ട് സ്വകാര്യ ആശുപത്രികളിലും, ഒരാള്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, 4 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്.

ഇതുകൂടാതെ 18 മലപ്പുറം സ്വദേശികളും, 2 തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, 3 വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, 2 വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, 2 മലപ്പുറം സ്വദേശികളും, 2 വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, 2 കണ്ണൂര്‍ സ്വദേശികള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com