കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഭാര്യ ഹാര്‍ബറിലെ കച്ചവടക്കാരി; ശക്തന്‍കുളങ്ങര ഹാര്‍ബര്‍ അടച്ചു

കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു. കോവിഡ് ബാധിച്ച് മരിച്ച സേവ്യറിന്റെ ഭാര്യ ഹാര്‍ബറിലെ കച്ചവടക്കാരിയാണ്
കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഭാര്യ ഹാര്‍ബറിലെ കച്ചവടക്കാരി; ശക്തന്‍കുളങ്ങര ഹാര്‍ബര്‍ അടച്ചു

കൊല്ലം:  കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു. കോവിഡ് ബാധിച്ച് മരിച്ച സേവ്യറിന്റെ ഭാര്യ ഹാര്‍ബറിലെ കച്ചവടക്കാരിയാണ്. ഈ സാഹചര്യത്തിലാണ് ഹാര്‍ബര്‍ അടയ്ക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മരുത്തടി, മീനത്ത് ചേരി, കാവനാട, വള്ളിക്കീഴ്, ആലാട്ട്കാവ്  എന്നിവിടങ്ങളും കണ്ടയിന്‍മെന്റ് സോണാക്കി.

ജില്ലയില്‍ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ കുവൈത്തില്‍ നിന്നും വന്നവരാണ്. ചവറ വടക്കുംഭാഗം സ്വദേശി 24കാരന്‍, മറ്റൊരു ചവറ സ്വദേശിയായ 24 കാരന്‍, വെള്ളിമണ്‍ സ്വദേശിയായ 34കാരി, വാളകം അമ്പലക്കര സ്വദേശിയായ 27കാരി, കൊല്ലം സ്വദേശി 45കാരന്‍, ഇടയ്ക്കാട് സ്വദേശിയായ 36കാരന്‍ എന്നിവരാണ് കുവൈത്തില്‍ നിന്നെത്തിയത്.

സമ്പര്‍ക്കം വഴി രണ്ടുപേര്‍ക്കും ദുബായില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഹാര്‍ബാറുകളിലും വിപണികളിലും മറ്റു ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കുന്നുവെന്നു ഓരോ ആളുകളും ഉറപ്പാക്കുകയാണ് ഇതിനുള്ള പ്രതിരോധ നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മുഖാവരണവും കൈ അനുണശീകരണം ചെയ്യലും സ്ഥിരമാക്കുക.സാമൂഹിക അകലം എന്നത് വൈറസില്‍ നിന്നുമുള്ള അകലമാണെന്നു മനസ്സിലാക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com