വികെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പിൽ എംഎൽഎയും ക്വാറന്റൈനിൽ

വികെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പിൽ എംഎൽഎയും ക്വാറന്റൈനിൽ
വികെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പിൽ എംഎൽഎയും ക്വാറന്റൈനിൽ

പാലക്കാട്: ഷാഫി പറമ്പിൽ എംഎൽഎ, വികെ ശ്രീകണ്ഠൻ എംപി തുടങ്ങിയവർ ഹോം ക്വറൻറൈനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി ഇവർ സമ്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാ മെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകിയത്. പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവരോടും നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

മെയ് 26ന് നടന്ന ചടങ്ങിൽ പാലക്കാട് എംപി വികെ ശ്രീകണ്ഠൻ, എംഎൽഎ ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ശാന്താകുമാരി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. വാളയാർ അതിർത്തിയിൽ കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട് നീരീക്ഷണ കാലാവധി പൂർത്തിയാക്കിയ ജനപ്രതിനിധികൾക്കാണ് വീണ്ടും നിരീക്ഷണത്തിൽ പോവേണ്ടി വരുന്നത്. 

നിലവിൽ 164 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സമ്പർക്കത്തിലൂടെ 22 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. അതീവ ജാഗ്രതയിലാണ് പാലക്കാട് ജില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com