ഇനി എല്ലാം 'പൊൽ ആപ്പി'ൽ; സേവനങ്ങൾ നാളെ മുതൽ

ഇനി എല്ലാം പൊൽ ആപ്പിൽ; സേവനങ്ങൾ നാളെ മുതൽ
ഇനി എല്ലാം 'പൊൽ ആപ്പി'ൽ; സേവനങ്ങൾ നാളെ മുതൽ

തിരുവനന്തപുരം: പൊലീസ് സേവനങ്ങൾ എല്ലാം ഒറ്റ ആപ്പിൽ സജ്ജമാക്കിയ പൊൽ- ആപ്പിന്റെ പ്രവർത്തനം നാളെ മുതൽ. ആപ്പ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിരവധി പൊലീസ് ആപ്പുകളുടെ സേവനങ്ങളെല്ലാം ഇനി പൊൽ- ആപ്പിൽ ലഭിക്കും.

പൊലീസിന്റെ 27 തരം സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ 15 ഓൺലൈൻ സേവങ്ങൾ കൂടി ആപ്പിൽ വരും. കോവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങൾ എത്തേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസിന്റെ അഭ്യർത്ഥന.

പരമാവധി ഓൺ ലൈൻ സേവനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രീകൃത ആപ്പ്. പുതിയ ആപ്പിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നു. അങ്ങനെ വിദേശത്ത് ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പൊല്ലാപ്പെന്നായലോ എന്ന് നിർദ്ദേശിച്ചത്. പൊല്ലാപ്പെന്ന നിർദ്ദേശം നവ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പൊലീസ് ആ പദം പരിഷ്ക്കരിച്ച് പൊൽ- ആപ്പാക്കി മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com