കോഴിക്കോട് ജില്ലയില്‍ പുതുതായി 860പേര്‍കൂടി നിരീക്ഷണത്തില്‍; ആകെ 8691പേര്‍

ജില്ലയില്‍ ഇന്ന് വന്ന 49 പേര്‍ ഉള്‍പ്പെടെ ആകെ 2544 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.
കോഴിക്കോട് ജില്ലയില്‍ പുതുതായി 860പേര്‍കൂടി നിരീക്ഷണത്തില്‍; ആകെ 8691പേര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 860 പേര്‍ ഉള്‍പ്പെടെ 8691 പേര്‍ കോവിഡ് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 34,928 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 41 പേര്‍ ഉള്‍പ്പെടെ 155 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 94 പേര്‍ മെഡിക്കല്‍ കോളജിലും 61 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ്. 28 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 49 പേര്‍ ഉള്‍പ്പെടെ ആകെ 2544 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 1252 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതില്‍ 643 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 1860 പേര്‍ വീടുകളിലും 41 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍  107 പേര്‍ ഗര്‍ഭിണികളാണ്.  

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 4 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി.  കൂടാതെ 241 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2223 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6730 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com