ബൈക്ക് വെച്ചതിനെച്ചൊല്ലി തര്‍ക്കം, അയല്‍വാസിയെ കല്ലെറിഞ്ഞു വീഴ്ത്തി, നെഞ്ചില്‍ പാറക്കല്ല് എടുത്തിട്ട് കൊന്നു ; യുവാവ് അറസ്റ്റില്‍

ജേക്കബ് ജോര്‍ജ് വീട്ടിലേക്കു വരുമ്പോള്‍ ബിജു വഴിയരികില്‍ നിന്ന് അസഭ്യം പറയുകയും കല്ലെറിഞ്ഞു വീഴ്ത്തുകയും ചെയ്യുകയായിരുന്നു.
ജേക്കബ് ജോര്‍ജ്
ജേക്കബ് ജോര്‍ജ്


കോട്ടയം : അയല്‍വാസിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജിനെ (53) കൊലപ്പെടുത്തിയ കേസിലാണ് അയല്‍വാസിയായ ബിജു (32) പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 6.30ന് ചെളിക്കുഴി ലക്ഷം വീട് കോളനിക്ക് സമീപം വെച്ചായിരുന്നു സംഭവം.

ബൈക്ക് വച്ചതു സംബന്ധിച്ച് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ടൗണിലെ ചുമട്ടുതൊഴിലാളിയായ ജേക്കബ് ജോര്‍ജ് വീട്ടിലേക്കു വരുമ്പോള്‍ ബിജു വഴിയരികില്‍ നിന്ന് അസഭ്യം പറയുകയും കല്ലെറിഞ്ഞു വീഴ്ത്തുകയും ചെയ്യുകയായിരുന്നു.

തലയുടെ പിന്നില്‍ ഏറു കൊണ്ടു നിലത്തുവീണ ജേക്കബ് ജോര്‍ജിന്റെ നെഞ്ചില്‍ വലിയ പാറക്കല്ല് എടുത്തിട്ട ശേഷം ബിജു കടന്നുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു. മരിച്ച ജേക്കബ് ജോര്‍ജ്ജും ബിജുവും തമ്മില്‍ മുമ്പ് തര്‍ക്കം നിലനിന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബിജു ലഹരിക്ക് അടിമയാണെന്നും നാട്ടുകാര്‍ക്കു നേരെ ഇതിനു മുന്‍പും ആക്രമണം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com