രോഗം സ്ഥീരികരിച്ചവരില്‍ ഏറെയും 20നും 30 നും ഇടയില്‍; എറണാകുളത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ്  

ജില്ലയില്‍ ഇന്ന് 13  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥീരികരിച്ചവരില്‍ ഏറെയും 20നും 30 നും ഇടയില്‍; എറണാകുളത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ്  

കൊച്ചി:  ജില്ലയില്‍ ഇന്ന് 13  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്‌നാട് സ്വദേശി, ഖത്തര്‍  കൊച്ചി വിമാനത്തിലെത്തിയ 27  വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂണ്‍ 12 നു മുംബൈ കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, 25 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, കൂടാതെ  31 വയസ്സുള്ള രാജസ്ഥാന്‍ സ്വദേശി. ജൂണ്‍ 2 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള ഉദയംപേരൂര്‍  സ്വദേശിനി, മെയ് 31 ലെ നൈജീരിയ  കൊച്ചി  വിമാനത്തിലെത്തിയ 49 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 5 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സ് രാമമംഗലം സ്വദേശി, ജൂണ്‍ 4 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള പുത്തന്‍വേലിക്കര സ്വദേശി, അതേ വിമാനത്തിലെത്തിയ 31 വയസ്സുള്ള ഏലൂര്‍ സ്വദേശി, 52 വയസ്സുള്ള ചേരാനെല്ലൂര്‍ സ്വദേശി, ജൂണ്‍ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 43 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, ജൂണ്‍ 4 ന് ദുബായ്  കൊച്ചി വിമാനത്തിലെത്തിയ 25  വയസുള്ള കടവൂര്‍ സ്വദേശി എന്നിവര്‍ക്ക്  ഇന്ന് രോഗം സ്ഥിരീകരിച്ചു   

കൂടാതെ ജൂണ്‍ 12 നു കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള കൊല്ലം സ്വദേശി, ജൂണ്‍ 13 ന് കുവൈറ്റ് കൊച്ചി 53 വയസ്സുള്ള കൊല്ലം സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ച്  ജില്ലയില്‍  ചികിത്സയിലുണ്ട്.

മെയ് 29 ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള വടവുകോട് സ്വദേശി, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി എന്നിവര്‍ രോഗമുക്തി നേടി.

846 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 878 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11637 ആണ്.  ഇതില്‍  9834 പേര്‍ വീടുകളിലും, 603 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1200 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 11 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.    വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 13 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 122 ആണ്.ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 83 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 78 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 5 പേരുമാണ് ചികിത്സയിലുള്ളത്.  

ഇന്ന് ജില്ലയില്‍ നിന്നും 114 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 157 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 13      എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 305 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com