ഈ മാസത്തിന്റെ പകുതി വരെ സമ്പര്‍ക്കത്തിലൂടെ മാത്രം 133 പേര്‍ക്ക് കോവിഡ്, നാലുദിവസം ഒഴികെ എല്ലാ ദിനവും 80ലേറെ കേസുകള്‍;ആശങ്ക കൂട്ടുന്ന കണക്ക് 

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു
ഈ മാസത്തിന്റെ പകുതി വരെ സമ്പര്‍ക്കത്തിലൂടെ മാത്രം 133 പേര്‍ക്ക് കോവിഡ്, നാലുദിവസം ഒഴികെ എല്ലാ ദിനവും 80ലേറെ കേസുകള്‍;ആശങ്ക കൂട്ടുന്ന കണക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ മാസത്തിന്റെ പകുതി വരെയുളള കണക്ക് അനുസരിച്ച് 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇന്നലെ മാത്രം 9 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുളള രണ്ട് പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുളള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയത്. ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലായി രോഗബാധ കണ്ടെത്തുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം.

ഈ മാസത്തെ 15 ദിവസത്തിനിടെ, നാലു ദിവസങ്ങള്‍ ഒഴികെ ബാക്കി എല്ലാ ദിവസവും എണ്‍പതിന് മുകളില്‍ രോഗികളുണ്ട്. 14, 12, 10,1 എന്നി തീയതികളില്‍ മാത്രമാണ് കോവിഡ് രോഗികള്‍ 80ല്‍ താഴെ റി്‌പ്പോര്‍ട്ട് ചെയ്തത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ മടങ്ങിവരവ് ശക്തമായ സാഹചര്യത്തില്‍ രോഗവ്യാപന തോത് കൂടുമെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ കണക്കുകൂട്ടിയിരുന്നു. ഉറവിടമറിയാത്ത രോഗബാധ ഉയരുന്നതും ആരോഗ്യവകുപ്പിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപുരത്ത് തന്നെ കോവിഡ് ബാധിച്ച് മരിച്ച മൂന്നുപേരുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കേരളത്തില്‍ ഇന്നലെ 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തൃശൂര്‍, കാസര്‍കോട്് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തിരുവനന്തപുരം , വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12ന് മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ് രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.19, കുവൈറ്റ്12, സൗദി അറേബ്യ9, ഖത്തര്‍5, ഒമാന്‍2, നൈജീരിയ2) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര13, തമിഴ്‌നാട്4, ഡല്‍ഹി3, രാജസ്ഥാന്‍1, പശ്ചിമ ബംഗാള്‍1, തെലുങ്കാന1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com