സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും കൂടുന്നു ; ഒരുമാസത്തിനിടെ 589 പേര്‍ക്ക് ഡെങ്കിപ്പനി, 91 പേര്‍ക്ക് എലിപ്പനിയും

കോവിഡിന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നത് കൂടുതല്‍ ആശങ്ക വിതയ്ക്കുന്നുണ്ട്
സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും കൂടുന്നു ; ഒരുമാസത്തിനിടെ 589 പേര്‍ക്ക് ഡെങ്കിപ്പനി, 91 പേര്‍ക്ക് എലിപ്പനിയും

തിരുവനന്തപുരം : കോവിഡിന് പിന്നാലെ, മഴ ശക്തമായതോടെ സംസ്ഥാനത്ത് പനിയും വ്യാപകമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്ത് 589 ഡെങ്കിപ്പനി, 91 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.  കോവിഡിന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നത് കൂടുതല്‍ ആശങ്ക വിതയ്ക്കുന്നുണ്ട്.

കോവിഡിന്റെ പ്രാരംഭലക്ഷണവും പനിയും തൊണ്ടവേദനയുമാണ്.ഇതോടെ പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുന്നുണ്ട്.

ഡെങ്കിപ്പനിക്ക് പനിക്ക് പുറമേയുള്ള ലക്ഷണങ്ങളുമുണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ബി. പത്മകുമാര്‍ പറഞ്ഞു. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാന്‍പോലും സാധിക്കാത്ത രീതിയില്‍ പേശിവേദനയുള്ളതിനാലാണ് ഡെങ്കിയെ ബ്രേക്ക് ബോണ്‍ ഫീവര്‍ എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഡെങ്കിക്ക് ഉണ്ടാകില്ല.

എലിപ്പനി ബാധിച്ചാല്‍ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുടപേശി വേദന തുടങ്ങിയവയും ഉണ്ടാകും. പനി ലക്ഷണം കാണുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്നും ഡോ. പത്മകുമാര്‍ പറഞ്ഞു. അടുത്ത മൂന്നുമാസം പനികള്‍ കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com