തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

ജില്ലയില്‍ 20403 പേര്‍ വീടുകളിലും 1409 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

തിരുവനന്തപുരം: ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 രോഗബാധയുണ്ടായി.
ഇന്ന്  ജില്ലയില്‍ പുതുതായി  728 പേര്‍  രോഗനിരീക്ഷണത്തിലായി. 825 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

ജില്ലയില്‍ 20403 പേര്‍ വീടുകളിലും 1409 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 34 പേരെ പ്രവേശിപ്പിച്ചു. 45 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  173 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന്  580 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 287 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com