കോവിഡ് ചികിത്സ; കേരളത്തിന് എ, ബി, സി പ്ലാനുകളെന്ന് മുഖ്യമന്ത്രി

കോവിഡ് ചികിത്സ; കേരളത്തിന് എ, ബി, സി പ്ലാനുകളെന്ന് മുഖ്യമന്ത്രി
കോവിഡ് ചികിത്സ; കേരളത്തിന് എ, ബി, സി പ്ലാനുകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണമനുസരിച്ചു ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനായി പ്ലാൻ എ, ബി, സി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താനാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'പ്ലാൻ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലായി 29 കോവിഡ് ആശുപത്രികളും അവയോട് ചേർന്ന് 29 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കു മാത്രമായി 8537 കിടക്കകൾ, 872 ഐസിയു കിടക്കകൾ, 482 വെന്റിലേറ്ററുകളും നിലവിൽ തയ്യാറാക്കിയിട്ടുണ്ട്'.

'രോഗികൾ കൂടുന്ന മുറക്ക് തിരഞ്ഞൈടുപ്പക്കപ്പെട്ട കൂടുതൽ ആശുപത്രികളിലെ കിടക്കകൾ ഉപയോഗിക്കും. രണ്ടാം നിര ആശപത്രികളും സജ്ജമാക്കും. നിലവിൽ സജ്ജീകരിച്ച 29 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 3180 കിടക്കകളിൽ 479 രോഗികൾ ചികിത്സയിലുണ്ട്. ഇത്തരത്തിൽ പ്ലാൻ എയും പ്ലാൻ ബിയും പ്ലാൻ സിയും നടപ്പാക്കുന്നതോടെ 171 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റുകളിലായി 15,975 കിടക്കകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്'- മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com