എംഎൻ ​ഗോവിന്ദൻ നായരുടെ ഭാര്യ ദേവകി പണിക്കർ അന്തരിച്ചു

എംഎൻ ​ഗോവിന്ദൻ നായരുടെ ഭാര്യ ദേവകി പണിക്കർ അന്തരിച്ചു
എംഎൻ ​ഗോവിന്ദൻ നായരുടെ ഭാര്യ ദേവകി പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന എംഎന്‍ ഗോവിന്ദന്‍ നായരുടെ ഭാര്യ ദേവകി പണിക്കര്‍ അന്തരിച്ചു. 95 വയസായിരുന്നു. ചരിത്രകാരനും നയതന്ത്രജ്ഞനുമായിരുന്ന സര്‍ദാര്‍ കെഎം പണിക്കരുടെ മകളാണ് ദേവകി പണിക്കർ. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ  പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു അവർ. മകള്‍ അംബികാ നായരുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഡല്‍ഹിയില്‍ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com