എറണാകുളത്ത് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ദുബായിയില്‍ നിന്നും തിരിച്ചെത്തിയ എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവായ 57 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്
എറണാകുളത്ത് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,   ദുബായിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം മാര്‍ച്ച് 22 ന് കോവിഡ് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവായ 57 കാരിക്കാണ്
രോഗം സ്ഥിരീകരിച്ചത്.
 
വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന്  മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.  അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com