കേരളത്തിലേക്ക് എസി ട്രെയിനുകള്‍ വേണ്ട, നോണ്‍ സ്‌റ്റോപ്പ് മതി; സ്‌പെഷ്യല്‍ ട്രയിനുകള്‍ എല്ലാ ജില്ലകളിലും നിര്‍ത്തണം

കേരളത്തിലേക്ക് എസി ട്രെയിനുകള്‍ വേണ്ട, നോണ്‍ സ്‌റ്റോപ്പ് മതി; സ്‌പെഷ്യല്‍ ട്രയിനുകള്‍ എല്ലാ ജില്ലകളിലും നിര്‍ത്തണം

തിരുവനന്തപുരം:  രാജ്യത്തെ വന്‍നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രെയിനില്‍ സംസ്ഥാനത്ത് എത്തുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍നിന്ന് പാസുകള്‍ എടുക്കണം. ഒരു ടിക്കറ്റില്‍ ഉള്ള എല്ലാവര്‍ക്കും ഗ്രൂപ്പായി പാസ് വാങ്ങണം. വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇതു പാലിച്ചില്ലെങ്കില്‍ കോവിഡ് കേന്ദ്രത്തിലാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷനുകളില്‍നിന്ന് വീടുകളിലേക്കു പോകുന്നതിന് ഒരു ഡ്രൈവര്‍ മാത്രമുള്ള വാഹനം ആകാം. സ്‌പെഷല്‍ ട്രെയിനുകള്‍ രാജധാനി എക്‌സ്പ്രസ് നിര്‍ത്തുന്നതുപോലെ എല്ലാ സ്‌റ്റോപ്പുകളിലും നിര്‍ത്തണം. ഇപ്പോള്‍ കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും മാത്രമാണു സ്‌റ്റോപ്പ്. മൂന്നിടങ്ങളില്‍ ഇറങ്ങി മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത് രോഗവ്യാപനത്തിന് ഇടയാക്കും.

എസി ട്രെയിനുകള്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എസി ട്രെയിനുകള്‍ രോഗവ്യാപനം കൂട്ടും. ഇക്കാര്യത്തില്‍ ഇന്ത്യയിലും വിദേശത്തും ഉണ്ടായ ദുരനുഭവങ്ങള്‍ കണക്കിലെടുക്കണം. സംസ്ഥാനത്തിന് കൂടുതല്‍ പാസഞ്ചര്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com