ഗുജറാത്തിലും കോവിഡ് ബാധിതര്‍ 11,000 കടന്നു; മരിച്ചവരുടെ എണ്ണം 659 ആയി

ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 11,380 ആയി. ഇന്ന് മരണത്തിന് കീഴടങ്ങിയത് 34 പേരാണ്
ഗുജറാത്തിലും കോവിഡ് ബാധിതര്‍ 11,000 കടന്നു; മരിച്ചവരുടെ എണ്ണം 659 ആയി

അഹമ്മദാബാദ്‌: ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 391 പേര്‍ക്കാണ്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 659 പേരാണ്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 11,380 ആയി. ഇന്ന് മരണത്തിന് കീഴടങ്ങിയത് 34 പേരാണ്. 

ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ തുടരുന്നത് 11,380 പേരാണ്. ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത് 4, 499 പേരാണ്. അഹമ്മദാബാദ് ജില്ലയിലാണ് ഏറ്റവും കുടുതല്‍ രോഗികള്‍. ജില്ലയില്‍ മാത്രം 8,420 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 524 പേരാണ് മരിച്ചത്. ഇന്ന് മാത്രം 32 പേര്‍ മരിച്ചു. 

സൂറത്തില്‍ 1,094 പേര്‍ക്കാണ് കോവിഡ്. ഇതുവരെ 51 പേരാണ് മരിച്ചത്. വഡോദരയില്‍ 660 പേരാണ് കോവിഡ് രോഗികള്‍. 32 പേര്‍ മരിച്ചു. രാജ്‌കോട്ട് 79, ഭവ്‌നഗര്‍ 108, ഗാന്ധി നഗര്‍ 168 എന്നിങ്ങനെയാണ് കണക്കുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com